തിരുവനന്തപുരം: ഫ്‌ളാറ്റ് തട്ടിപ്പു കേസില്‍ സിനിമാ നടിയും ഭര്‍ത്താവും സഹോദരനവും അറസ്റ്റിലായി. സാംസണ്‍ ആന്‍ഡ് സണ്‍സ് ഫ്‌ളാറ്റ്് തട്ടിപ്പ് കേസില്‍ കമ്പനി ഡയറക്ടറും നടനുമായ ജോണ്‍ ഭാര്യയും നടിയുമായ ധന്യാ മേരി വര്‍ഗീസ്. സഹോദരന്‍ സാമുവല്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. നാഗര്‍കോവില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 100 കോടിയുടെ ഫ്‌ളാറ്റ് തട്ടിപ്പ് നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അമ്പതിലേറെ പേരില്‍ നിന്ന് കോടികള്‍ തട്ടിയെന്ന കേസില്‍ ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ് സാംസണ്‍ നേരത്തെ അറസ്റ്റിലായിരുന്നു. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് പണം തട്ടിയത്. പ്രസ്തുത കമ്പനിയുടെ സെയില്‍സ് വിഭാഗം ഡയറക്ടറായിരുന്നു ധന്യമേരി വര്‍ഗ്ഗീസ്.
Post Your Comments