തിരുവനന്തപുരം: വാഹനങ്ങൾക്ക് മാത്രമല്ല ഇനി വീടുകള്‍ക്കും ബാര്‍കോഡുള്ള നമ്പര്‍പ്ലേറ്റ് വരുന്നു.ബാര്‍കോഡും സര്‍ക്കാര്‍ മുദ്രയുമുള്ള ഏകീകൃത നമ്പര്‍പ്ലേറ്റ് ആയിരിക്കും വീടുകൾക്ക് സ്വന്തമാകുക. ജി.പി.എസ്. അധിഷ്ഠിതമായ യുണീക് പ്രോപ്പര്‍ട്ടി ഐഡന്റിഫിക്കേഷന്‍ നമ്പറാണ് ഇത്.വാര്‍ഡുനമ്പരും വീട്ടുനമ്പരും ഉള്‍പ്പെടുന്ന നമ്പര്‍പ്ലേറ്റ് പഞ്ചായത്തുകളാണ് ഇതുവരെ നല്‍കിയിരുന്നത്.എന്നാൽ ഏകീകൃത നമ്പര്‍പ്ലേറ്റ് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണവകുപ്പിന്റെ നിയന്ത്രണത്തിലാണ് തയ്യാറാക്കുന്നത്. ആദ്യഘട്ടത്തില്‍ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക.
ഏറ്റവും മുകളില്‍ സര്‍ക്കാര്‍ മുദ്ര. തൊട്ടുതാഴെ ബാര്‍കോഡ്. അതിനുതാഴെ പഞ്ചായത്തിന്റെ പേര്. ശേഷം പത്തക്ക ബാര്‍കോഡ് നമ്പര്‍. ഈ ഘടനയിലായിരിക്കും നമ്പര്‍ പ്ലേറ്റ് വരിക.ബാര്‍കോഡിലെ അക്കങ്ങള്‍ സംസ്ഥാനം, ജില്ല, താലൂക്ക്, ബ്ലോക്ക്, പഞ്ചായത്ത്, വാര്‍ഡ് എന്നിവയെ സൂചിപ്പിക്കും. പുതിയ പ്ലേറ്റില്‍ വില്ലേജിന്റെ പേരുകൂടിരേഖപ്പെടുത്തും. ഇതനുസരിച്ച് പാസ്‌പോര്‍ട്ട് എടുക്കാനും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും വായ്പ ആവശ്യങ്ങള്‍ക്കും വീട്ടുനമ്പരിലെ ഏകീകൃത പിന്‍ നല്‍കിയാല്‍ മതി.വീട്ടുനമ്പര്‍ കൊടുത്താല്‍ കുടുംബത്തിലെ മുഴുവന്‍ വിവരങ്ങളും അധികാര സ്ഥാപനങ്ങള്‍ക്ക് പരിശോധിക്കാനാകുന്നതാണ്.
Post Your Comments