KeralaNews

സമസ്ത പ്രസിഡന്റ് എ.പി മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു

പാലക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര്‍ (78) അന്തരിച്ചു. പാലക്കാട് തച്ചമ്പാറയിലെ ഇസാഫ് ആശുപത്രിയില്‍ രാത്രി 12.45 ഓടെയായിരുന്നു അന്ത്യം.
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പള്ളിക്കുന്ന് സ്വദേശിയാണ്. 1995-ലാണ് സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമായത്. 2012ല്‍ സമസ്ത ഉപാധ്യക്ഷനായി. ആനക്കര സി. കോയക്കുട്ടി മുസ്ലിയാരുടെ വിയോഗത്തോടെ സമസ്തയുടെ ഒന്‍പതാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടുപതിറ്റാണ്ടിലേറെ ജാമിഅ നൂരിയ്യയില്‍ മുദരിസായി സേവനം ചെയ്തു. സമസ്ത ഫത്വാ കമ്മിറ്റി അംഗം, സമസ്ത കേരളാ മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങി വിവിധ പദവികള്‍ വഹിച്ചിരുന്നു.

ആമ്പാടത്ത് പുന്നപ്പാടി മുഹമ്മദ് എന്ന കുഞ്ഞിപ്പു-പെരിമണ്ണില്‍ ആമിന ദമ്പതികളുടെ മകനായി 1942ലായിരുന്നു ജനനം. ഭാര്യ ഫാത്തിമ

shortlink

Related Articles

Post Your Comments

Related Articles


Back to top button