India

മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത്

മുംബൈ● മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരമനുസരിച്ച് ബി.ജെ.പി മുന്നേറ്റം തുടരുകയാണ്. മൂന്ന് മുനിസിപ്പല്‍ കൌണ്‍സിലുകളില്‍ ബി.ജെ.പി ഏറ്റവും വലിയ കക്ഷിയായി. പൂനെ ജില്ലയിലെ 3 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എന്‍.സി.പി ലീഡ് ചെയ്യുന്നു. ഒരിടത്ത് കോണ്‍ഗ്രസ് വിജയിച്ചു. മറ്റു മൂന്നിടങ്ങളില്‍ ചെറുപാര്‍ട്ടികളും വിജയിച്ചു.

ദൌന്ദ്‌ മുനിസിപ്പല്‍ കൌണ്‍സിലില്‍ ബി.ജെ.പി സഖ്യം 9 സീറ്റുകള്‍ നേടി. കോണ്‍ഗ്രസും ശിവസേനയും 6 സീറ്റുകള്‍ വീതവും സ്വതന്ത്രര്‍ 4 സീറ്റുകളും നേടി.

അളണ്ടി മുനിസിപ്പല്‍ കൌണ്‍സിലില്‍ ബി.ജെ.പി സഖ്യം 11 സീറ്റുകള്‍ നേടി ശിവസേന 5 സീറ്റും ശിവസേന പിന്തുണയോടെയുള്ള സ്വതന്ത്രര്‍ 2 സീറ്റുകളിലും വിജയിച്ചു.

നിലംഗ മുന്‍സിപ്പല്‍ കൌണ്‍സിലില്‍ ബി.ജെ.പി 18 സീറ്റ് നേടി വന്‍ മുന്നേറ്റം നടത്തി. ഇവിടെ കോണ്‍ഗ്രസ് രണ്ടു സീറ്റില്‍ ഒതുങ്ങി. പൂനെ ജില്ലയിലെ പത്ത് മുനിസിപ്പല്‍ സീറ്റുകളില്‍ നാലെണ്ണത്തില്‍ ബിജെപിയും രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. എന്‍സിപി രണ്ട് സീറ്റുകളിലും ശിവസേന ഒരു സീറ്റിലും മുന്നിലെത്തി. ടെയ്ല്‍ഗവോണ്‍, ദാബാഡേ കൗണ്‍സിലുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു.

ഉദ്ഗില്‍ മുനിസിപ്പാലിറ്റിയില്‍ 13 സീറ്റുകളോടെ ബിജെപി മുന്നിലാണ്. എഐഎംഐഎ ഏഴ് സീറ്റിലും, കോണ്‍ഗ്രസ് 9 സീറ്റുകളിലും മുന്നിലാണ്. ജൂനാര്‍ നഗരസഭയില്‍ ശിവസേന ഭരണം നേടി.

ജുജേരി മുനിസിപ്പല്‍ കൌണ്‍സിലില്‍ കോണ്‍ഗ്രസ് 10 സീറ്റ് നേടി ഒന്നാമതതെത്തി. 17 അംഗ കൌണ്‍സിലില്‍ എന്‍.സി.പി 7 സീറ്റുകള്‍ നേടി.

അഹമ്മദ്പൂര്‍ മുന്‍സിപ്പല്‍ കൌണ്‍സിലില്‍ എന്‍.സി.പി 6 ഉം ബി.ജെ.പി 6 ഉം ശിവസേനയും കോണ്‍ഗ്രസും രണ്ടു സീറ്റുകള്‍ വീതവും ബഹുജന്‍ വികാസ് അഘടി 4 സീറ്റും നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button