Kerala

ലാവ്‌ലിൻ കേസ് : റിവിഷന്‍ ഹർജി ഇന്ന് പരിഗണിക്കും

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വംബർ 29 ന് പരിഗണിക്കാനിരുന്ന ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അഡീഷണൽ സോളിസിറ്റർ ജനറലായിരിക്കും സിബിഐക്കായി കോടതിയിൽ ഹാജരാകുക.

1997ല്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കേ പന്നിയാര്‍, ചെങ്കുളം , പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാർ കാരണം സര്‍ക്കാരിന് 374 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കേസ്.

shortlink

Post Your Comments


Back to top button