KeralaNews

കെ.എസ്.ആര്‍.ടി.സി നിരക്കുകളില്‍ മാറ്റം

തിരുവനന്തപുരം: കെഎസ്ആർടിസിയുടേയും കെയുആർടിസിയുടേയും എസി ബസുകളിലേയും നിരക്ക് വർധിപ്പിച്ചു.എസി യാത്രാ ബസുകൾക്ക് സേവനനികുതി ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാറിന്റെ നിർദേശ പ്രകാരമാണ് ഇത്തരമൊരു തീരുമാനം.ഇതേ തുടർന്ന് ആറുശതമാനമാണ് എസി ബസുകൾക്ക് ഏർപ്പെടുത്തിയ സേവന നികുതി.  കെയുആർടിസി ലോ ഫ്ലോൾ ബസുകളിലെ നിലവിലെ മിനിമം നിരക്കായ 16 എന്നുള്ളത് 17 രൂപയാകും. തിരുവനന്തപുരത്തുനിന്ന് ബെംഗലൂരുവിലേക്ക് മാത്രം സീസണനുസരിച്ച് 81 രൂപയുടെ വർധനവാണ് ഉള്ളത്.അതോടൊപ്പം നേരത്തെ റിസർവ് ചെയ്ത യാത്രക്കാരിൽ നിന്നും സേവന നികുതി ഈടാക്കുന്നതാണ്.

shortlink

Post Your Comments


Back to top button