ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ കമ്പനിക്ക് 11 ലക്ഷം രൂപ പിഴ. ഉത്തരാഖണ്ഡ് ഹരിദ്വാര്‍ കോടതിയാണ് പിഴ ശിക്ഷ വിധിച്ചത്. പിഴയടയ്ക്കാന്‍ പതഞ്ജലി ഒരു മാസം സമയം ചോദിച്ചു. 2012 ലാണ് കമ്പനിക്കെതിരായ പരാതി കോടതിയിലെത്തിയത്. ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം ഉത്പന്നങ്ങള്‍ പരിശോധിച്ച ശേഷം മതിയായ ഗുണമേന്മ ഇല്ലെന്ന് കണ്ട് കേസെടുക്കുകയായിരുന്നു. കടുക് എണ്ണ, ഉപ്പ്, കൈതച്ചക്ക ജാം, കടലമാവ്, തേന്‍ എന്നീ ഉത്പന്നങ്ങളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ചത്.
Post Your Comments