Kerala

ട്രെയിൻ യാത്രക്കിടെ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ഷൊർണ്ണൂർ : കൊച്ചുവേളി-ലോകമാന്യതിലക് എക്‌സ്പ്രസില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാക്കിടെ ശ്വാസ തടസ്സം അനുഭവപ്പെട്ട കുഞ്ഞ് മരിച്ചു. കോഴിക്കോട്ട് പട്ടോളി കക്കാട്ടില്‍ നെടുങ്കുള്ളപ്പറമ്പത്ത് ജാഫര്‍ അലിയുടെ മകള്‍ ജെസ ഫാത്തിമ(മൂന്നര വയസ്സ്) ആണ് മരിച്ചത്.

എറണാകുളത്ത് വെച്ച് ചെറിയ തോതില്‍ കുഞ്ഞിന് അസ്വസ്ഥത തുടങ്ങിയിരുന്നു. തൃശൂരെത്തിയപ്പോൾ അസ്വസ്ഥത കൂടി. വടക്കാഞ്ചേരി എത്തിയപ്പോള്‍ കുഞ്ഞ് അനങ്ങാതെ വന്നതോടെ മാതാപിതാക്കളുടെ നിലവിളിച്ച തിനെ തുടര്‍ന്ന് ടി.ടി.ഇ ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

ട്രെയിന്‍ ഷൊര്‍ണൂരെത്തിയ ഉടൻ തയാറാക്കി നിർത്തിയ ആംബുലൻസിൽ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരണപെട്ടു.

shortlink

Post Your Comments


Back to top button