NewsIndia

ആക്സിസ് ബാങ്ക് ശാഖയില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപം

ന്യൂഡൽഹി: ആക്സിസ് ബാങ്ക് നോയിഡ ശാഖയിൽ ആദായ നികുതി ഉദ്യോഗസ്ഥർ‌ നടത്തിയ പരിശോധനയിൽ 60 കോടിയുടെ വ്യാജ നിക്ഷേപം കണ്ടെത്തി.നോയിഡ സെക്ടർ 51 ലെ ബാങ്കിലാണ് ആദായ നികുതി ഉദ്യോഗസ്ഥർ വീണ്ടും പരിശോധന നടത്തിയത്.നേരത്തെ ആക്‌സിസ് ബാങ്കിന്റെ ഡല്‍ഹി ചാന്ദ്‌നി ചൗക്ക് ബ്രാഞ്ച് ശാഖയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ തിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 44 അക്കൗണ്ടുകളില്‍ 100 കോടി രൂപയും 15 വ്യാജ അക്കൗണ്ടുകളില്‍ നിന്ന് 70 കോടി രൂപയും കണ്ടെത്തിയിരുന്നു.

നോട്ട് നിരോധനത്തെ തുടർന്ന് ബാങ്കുകളിൽ കള്ളപ്പണമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യവ്യാപകമായി ആദായ നികുതി വകുപ്പ് റെയ്ഡുകൾ നടത്തി വരികയാണ്.രാജ്യമൊട്ടാകെ ബ്രാഞ്ചുകളുള്ള ആക്സിസ് ബാങ്കിൽ വൻതോതിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് ആക്സിസ് ബാങ്കുകളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്.

shortlink

Post Your Comments


Back to top button