ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസും ലഫ്.ഗവര്‍ണറും ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നുണ്ടെന്ന് കേജ്രിവാൾ. ഡല്‍ഹി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ ലഫ്. ഗവര്‍ണറാണ് ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പോലീസിനേയും സിബിഐയേയും ഉപയോഗിച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥരേയും ഭീഷണിപ്പെടുത്തുകയാണെന്നും കേജ്രിവാൾ കൂട്ടിച്ചേർത്തു. സുപ്രീം കോടതി വിധി വഴി ഡല്‍ഹി സര്‍ക്കാരിന് പൂര്‍ണ അധികാരം ലഭിച്ചാല്‍ അഴിമതിക്കാരായ എല്ലാ ഉദ്യോഗസ്ഥരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും കേജ്രിവാൾ വ്യക്തമാക്കി.
Post Your Comments