International

ഭാര്യയുടെ അമിത ഫോണ്‍ ഉപയോഗം: ഫോണ്‍ പരിശോധിച്ച ഭര്‍ത്താവ് ഞെട്ടി

ലണ്ടന്‍● ഭാര്യയുടെ അമിത ഫോണ്‍ ഉപയോഗത്തില്‍ സംശയം തോന്നി ഫോണ്‍ പരിശോധിച്ച ഭര്‍ത്താവ് കണ്ടത് ഞെട്ടിപ്പിക്കുന്ന സന്ദേശം. തന്റെ ഏഴ് വയസ്സുള്ള മകളെ മറ്റൊരാള്‍ക്ക് ലൈംഗിക ആവശ്യങ്ങള്‍ക്ക് വില്‍ക്കാന്‍ കരാര്‍ ഉറപ്പിച്ചുകൊണ്ടുള്ള സന്ദേശമായിരുന്നു അത്. ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയേയും പെണ്‍കുട്ടിയെ ആവശ്യപ്പെട്ടയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഏഴ് വയസ്സുള്ള മകളുമായി ലൈംഗിക ബന്ധം വേണമെന്നാവശ്യപ്പെട്ടുള്ള സന്ദേശങ്ങളാണ് ഇയാള്‍ അയച്ചിരുന്നത്. ഏഴ് വയസ്സുകാരിയെ നല്ലൊരു സാഹചര്യത്തില്‍ തനിക്ക് വിട്ടു തരണമെന്നും അവളെ റേപ്പ് ചെയ്യാന്‍ അനുവദിക്കണമെന്നും ഇയാള്‍ സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. ഇത് യുവതി പ്രോത്സാഹിപ്പിക്കുകയും സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ യുവതിയുമായി ബന്ധപ്പെട്ടിരുന്ന ഇയാള്‍ എന്നും മകളെ അന്വേഷിച്ചിരുന്നു. അവള്‍ എന്തു ചെയ്യുന്നു? ഏത് വസ്ത്രമാണ് ധരിച്ചിരിക്കുന്നത്? എന്ന് ചോദിക്കുന്ന സന്ദേശങ്ങളും ഉണ്ടായിരുന്നു.

പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button