NewsGulf

ഖത്തറിലെ ദേശീയ ദിനാഘോഷങ്ങള്‍ റദ്ദാക്കി

ദോഹ: ഖത്തറിലെ ദേശീയ ദിനാഘോഷപരിപാടികൾ റദ്ദാക്കി. അലെപ്പോയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ഇത്തരത്തിൽ ഒരു നടപടി. ദേശീയ ദിന പരേഡ് ഉള്‍പ്പെടെയുള്ള പരിപാടികൾ റദ്ദാക്കിയതായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഉത്തരവിറക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ആഘോഷ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഡിസംബര്‍ 18നാണ് രാജ്യം ദേശീയ ദിനം ആചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button