തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്ര മേളയില്‍ ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയവരെ ജാമ്യത്തില്‍ വിട്ടത് തെറ്റാണെന്ന് നടന് മണിയന് പിള്ള രാജു.
സിനിമയ്ക്ക് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിക്കുമ്പോള്‍ മൂന്ന്നാല് ആളുകള്‍ മന:പൂര്‍വം സീറ്റിലിരിയ്ക്കുന്നത് ശരിയായ നടപടിയല്ല. അന്യനാട്ടില്‍ പോയാല്‍ പട്ടിയെ പോലെ എല്ലാം അനുസരിയ്ക്കുകയും, സ്വന്തം രാജ്യത്ത് ദേശീയ ഗാനത്തോട് അനാദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
സംസാരം പോലുമില്ലാത്ത ചില ലാഗ് സിനിമകള്‍ ഇവര്‍ രണ്ട് മണിക്കൂറോളം ആസ്വദിച്ചിരുന്ന് കാണും. ആ സമയത്ത് 58 സെക്കന്റ് ഒന്ന് എഴുന്നേറ്റ് നില്ക്കാന് പറ്റിയില്ലെങ്കില്‍ എന്തോ നേടിയെന്നുള്ള അഹങ്കാരമാണ് ഇവര്‍ക്ക്. ഇവരെ ജാമ്യത്തില്‍ പോലും വിടരുത്. സൗദിയിലായിരുന്നു ഇങ്ങനെ കാണിച്ചിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ തീരുമാനമായേനെ. ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ വിദേശികളടക്കം എഴുന്നേറ്റ് നില്ക്കുന്നു, പിന്നെ നമ്മുടെ ആളുകള്‍ക്ക് എന്താണ് കുഴപ്പമെന്ന് മണിയന് പിള്ള ചോദിക്കുന്നു
Post Your Comments