Uncategorized

ആറ്റിങ്ങല്‍ മനു കൊലപാതകം : പ്രതിയെ പിടികൂടിയപ്പോള്‍ പൊലീസിനും നാട്ടുകാര്‍ക്കും ഒരു പോലെ ഞെട്ടല്‍

ആറ്റിങ്ങല്‍ : ആറ്റിങ്ങലില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. കടയ്ക്കാവൂരില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധിക ശാരദയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ കടയ്ക്കാവൂര്‍ തൊപ്പിച്ചന്തയ്ക്കു സമീപം പനയില്‍ക്കോണം ചരുവിള പുത്തന്‍വീട്ടില്‍ മണികണ്ഠന്‍ (30) തന്നെയാണെന്ന് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.
പൂവന്‍പാറ കൊച്ചുവീട്ടില്‍ മനു കാര്‍ത്തികേയനാണ് കഴിഞ്ഞ ആഴ്ച കഴുത്തില്‍ കത്തികുത്തേറ്റ് കൊല്ലപ്പെട്ടത് .
മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ കൊലപാതകം കഴിഞ്ഞു മൂന്നു ദിവസത്തിനുശേഷം രാത്രി വീട്ടിലെത്തി ശാരദയെ വെട്ടിക്കൊല്ലുകയായിരന്നു. മാനഭംഗശ്രമം എതിര്‍ത്തതാണു കാരണമെന്നു പൊലീസ് പറഞ്ഞു.

മണികണ്ഠന്റെ സുഹൃത്ത് കടയ്ക്കാവൂര്‍ പന്തുകളം അശോകന്‍ (44) മനു വധക്കേസിനു വഴിവച്ച സംഘട്ടനത്തില്‍ ഉള്‍പ്പെട്ടിരുന്നതായും കൊലപാതക വിവരം അയാള്‍ നേരത്തെ അറിഞ്ഞിരുന്നതായും റൂറല്‍ എസ്പി: ഷെഫീന്‍ അഹമ്മദ് അറിയിച്ചു. കഴിഞ്ഞ ആറിനാണു വീട്ടുമുറ്റത്തു മനു കൊല്ലപ്പെട്ടത്. രാത്രി ഒന്‍പതരയോടെ എത്തിയ മനു ബൈക്കില്‍ നിന്ന് ഇറങ്ങുന്നതിനിടെ കഴുത്തില്‍ കുത്തിയ ശേഷം മൂര്‍ച്ചയേറിയ കത്തി വലിച്ചൂരിയെടുത്തു മണികണ്ഠന്‍ ഓടിപ്പോയെന്നു പൊലീസ് പറഞ്ഞു. ബൈക്കിനടിയില്‍ ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയ മനു അബോധാവസ്ഥയിലായിരുന്നതിനാല്‍ കൊലപാതകത്തിനു തെളിവുണ്ടായിരുന്നില്ല. മണികണ്ഠനൊപ്പം അശോകനും മനുവിനെ ആക്രമിക്കാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.
മൂന്നാഴ്ച മുന്‍പു മണികണ്ഠനും അശോകനും പൂവന്‍പാറയില്‍ മദ്യപിക്കാനെത്തിയപ്പോള്‍ മനുവും സുഹൃത്ത് വിഷ്ണുവുമായുണ്ടായ തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പൊലീസ് കണ്ടെത്തല്‍. മനുവും വിഷ്ണുവും ചേര്‍ന്ന് അന്നു മണികണ്ഠനെയും അശോകനെയും മര്‍ദിച്ചിരുന്നു. അതിന്റെ വൈരാഗ്യത്തില്‍ പിറ്റേദിവസം തൊട്ടു മനുവിനെയും വിഷ്ണുവിനെയും ആക്രമിക്കാന്‍ കത്തിയുമായാണു മണികണ്ഠന്‍ നടന്നിരുന്നത്. ഒരാഴ്ച ജോലിക്കു പോലും പോകാതെ മനുവിന്റെ വീടിനും പരിസരത്തും കാത്തിരുന്നു. ഒടുവില്‍ മനു പുറത്തുപോകുന്നതു കണ്ടു. തിരിച്ചെത്തുമ്പോള്‍ ആക്രമിക്കാന്‍ തീരുമാനിച്ചു മനുവിന്റെ വീടിനു മുന്നിലെ ചെടിപ്പടര്‍പ്പുകള്‍ക്കു പിന്നില്‍ ഒളിച്ചിരുന്നു. ഇതിനിടെ അശോകനെ മൊബൈലില്‍ വിളിച്ച് ‘ഇന്നവനു പണി നല്‍കുമെന്നു’ പറയുകയും ചെയ്തുവത്രെ.
മദ്യപസംഘവുമായി ഉണ്ടായ അടിപിടിയില്‍ അശോകന്‍ ഉള്‍പ്പെട്ട വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതാണു കേസില്‍ വഴിത്തിരിവായത്. ശാരദ കൊലക്കേസില്‍ കസ്റ്റഡിയിലായിരുന്ന മണികണ്ഠനെക്കൂടി ചോദ്യംചെയ്തതോടെ കൊലപാതക വിവരങ്ങള്‍ വ്യക്തമായി. ഇരുവരും കെട്ടിടനിര്‍മാണ തൊഴിലാളികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button