തിരുവനന്തപുരം: ഗ്രാമീണരെ നോട്ടു രഹിത ഇടപാട് പഠിപ്പിക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ വക കൈ നിറയെ സമ്മാനം.അക്കൗണ്ടില്ലാത്തയാള്‍ക്ക് അത് എടുത്തു നല്‍കിയാല്‍ ആളൊന്നിന് 10 രൂപ, സാധാരണ കച്ചവടക്കാരെ ഇ പേമെന്‍റ് പരിശീലിപ്പിച്ചാല്‍ 100 രൂപ, ചെറുകിട കച്ചവടക്കാരെയും കൈത്തൊഴിലുകാരെയും ഇക്കാര്യമെല്ലാം പഠിപ്പിക്കുന്ന പത്തു പേര്‍ക്ക് നൂറു രുപ സമ്മാനം. ഒരു നോട്ടു രഹിത ജില്ല സൃഷ്ടിക്കുന്ന സൊസൈറ്റിക്ക് ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് കേന്ദ്ര സർക്കാർ വക സമ്മാനം ലഭിക്കുക.
രാജ്യത്തെ അതിവേഗം നോട്ടുരഹിതമാക്കുകയാണ് കേന്ദ്ര സർക്കാർ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം പെട്രോൾ പാമ്പുകളിലെ കാര്‍ഡ് ഉപയോഗത്തിന് ഇളവ് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് ഗ്രാമീണ മേഖലയില്‍ കാര്‍ഡ് ഉപയോഗം വ്യാപകമാക്കാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊണ്ടത്.ഇത് സംബന്ധിച്ച പരസ്യങ്ങളും ടെലിവിഷന്‍ റേഡിയോ പത്ര മാധ്യമങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്.നോട്ടു രഹിത ഇടപാടില്‍ 40 പേര്‍ക്ക് പരിശീലനം നല്‍കുന്ന ഒരു വിഎല്‍ഇ യ്ക്ക് 200 രൂപ കിട്ടും. സ്മാര്‍ട്ട്ഫോണ്‍, സൈ്വപ്പിംഗ് യന്ത്രങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ഇടപാടുകള്‍, വിവിധ തരം ഇ വാലറ്റുകളുടെ ഉപയോഗം, ആധാര്‍ അധിഷ്ഠിതമായ പണമിടപാടുകള്‍ എന്നിവയില്‍ പരിശീലനം നല്‍കണം. പൊതു സേവന കേന്ദ്രങ്ങളുടെ ഉടമകളായ ഗ്രാമ തല സംരംഭകരാണ് പരിശീലനം നല്‍കുന്നത്. രാജ്യത്തെ ഒരു കോടി ജനങ്ങളെയും 25 ലക്ഷം വരുന്ന ചെറുകിട കച്ചവടക്കാരെയും ഓണ്‍ലൈന്‍ പണമിടപാട് സംബന്ധിച്ച കാര്യങ്ങളില്‍ മുന്പന്തിയിലേക്ക് കൊണ്ട് വരികയാണ് കേന്ദ്ര സർക്കാരിന്റെ ലക്‌ഷ്യം.
Post Your Comments