NewsIndia

വിവാഹത്തിന്റെ ഏഴാം നാൾ നവവധു പ്രസവിച്ചു : അമ്പരന്ന് നവവരനും കുടുംബവും

പാറ്റ്‌ന:  നവവരനെയും കുടുംബത്തെയും ഞെട്ടിച്ച്‌ വിവാഹം കഴിഞ്ഞ് ഏഴാം ദിവസം നവവധു പ്രസവിച്ചു. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം.ഒമ്പത് മാസം കഴിഞ്ഞ പൂർണ്ണ ഗർഭിണിയെയാണ് താൻ വിവാഹം കഴിച്ചതെന്ന കാര്യം ഊഹിക്കാൻ പോലും കഴിയുന്നില്ലെന്ന് നവവരന്‍ അഭയ് കുമാര്‍ പറഞ്ഞു.

വധുവിന്റെ ഗര്‍ഭത്തെ കുറിച്ച്‌ ഒന്നും അറിയില്ലായിരുന്നു.’പെണ്‍കുട്ടിയുടെ കുടുംബം കൊടിയ വഞ്ചനയാണ്, അവര്‍ സാഹചര്യങ്ങളെ മുതലെടുക്കുകയായിരുന്നു.തങ്ങളുടെ മകന്റെ ജീവിതത്തിനും കുടുംബത്തിന്റെ അഭിമാനത്തിനുമാണ് അവര്‍ ക്ഷതമേല്പിച്ചതെന്നും അഭയ് കുമാറിന്റെ ബന്ധുക്കൾ പറയുകയുണ്ടായി.തന്നെ ഒരു സംഘം ആളുകള്‍ മുസാഫര്‍പൂറിലേക്ക് വിളിച്ച്‌ കൊണ്ടുപോയി ബന്ദിയാക്കി തടഞ്ഞുവെക്കുകയായിരുന്നു. ഒടുവില്‍ മനോഹര്‍ പാട്ടിയിലെ പെണ്‍കുട്ടിയുമായി നിര്‍ബന്ധിച്ച്‌ വിവാഹം ചെയ്യിപ്പിക്കുകയായിരുന്നുവെന്നും അഭയ് കുമാര്‍ പറയുന്നു.രണ്ടു പതിറ്റാണ്ട് മുൻപ് വരെ നിര്‍ബന്ധിച്ചുള്ള വിവാഹം സാധാരണ സംഭവമായിരുന്ന സംസ്ഥാനമാണ് ബീഹാര്‍. ഗ്രാമപ്രദേശങ്ങളില്‍ ഇതൊരു ആചാരമായി ഇപ്പോഴും തുടരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button