NewsGulf

വർധ ചുഴലിക്കാറ്റ് : വിമാനങ്ങൾ റദ്ദാക്കി

മസ്‌ക്കറ്റ് : വർധ ചുഴലിക്കാറ്റിനെ തുടർന്ന് മസ്​കറ്റിൽനിന്നുള്ള ചെന്നൈ വിമാനങ്ങൾ പലതും റദ്ദാക്കി. മസ്​കത്ത്–ചെന്നൈ ഡബ്ല്യു.വൈ–253 വിമാന സർവിസ്​ റദ്ദാക്കിയതായി ഒമാൻ എയർ അധികൃതർ അറിയിച്ചു. ചെന്നെയിൽനിന്നുള്ള പ്രാദേശിക വിമാന സർവിസുകൾ ജെറ്റ് എയർവേയ്‌സും​ റദ്ദാക്കിയിട്ടുണ്ട്.

കൊളംബോയിൽനിന്ന് ചെന്നൈയിലേക്കുള്ള വിമാന സർവിസുകളും റദ്ദാക്കിയിട്ടുണ്ട്. മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റാണ് ചെന്നൈയിൽ വീശിയത്. ചെന്നെയിൽ ഇനിയും കാലാവസ്​ഥാ പ്രശ്നങ്ങൾ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പല സർവിസുകളും മുടങ്ങും.

shortlink

Post Your Comments


Back to top button