
റിയാദ്: 500 റിയാലുണ്ടായാലും ഉംറ ചെയ്യാനുള്ള പദ്ധതി സൗദി അധികൃതര്‍ പ്രഖ്യാപിച്ചു. അഞ്ച് ദിവസം കൊണ്ട് ഉംറ ചെയ്തു മടങ്ങുവാന്‍ ലക്ഷ്യമിടുന്നവര്‍ക്കാണ് 500 റിയാല്‍ ഫീസ്. ആദ്യമായി ഹജ്ജിനോ ഉംറയ്‌ക്കോ വരുന്നവര്‍ക്ക് അവരുടെ വിസാ ഫീസ് സൗദി ഗവണ്‍മെന്റാണ് വഹിക്കുന്നതെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് ബിന്‍തീന്‍ പറഞ്ഞു. വിശുദ്ധ ഹറമിലേക്ക് ഉംറ ചെയ്യുവാന്‍ വരുന്ന മുസ്‌ലിം സമൂഹത്തിന് ഈ അടുത്തായി സൗദി സര്‍ക്കാര്‍ പ്രഖൃാപിച്ച പുതുക്കിയ വിസാ ഫീസ് ഏറെ പ്രയാസം ഉണ്ടാക്കിയിരുന്നു. അത്തരം പ്രയാസത്തില്‍നിന്നും തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം പകരുന്നതാണ് സൗദി ഹജജ് ഉംറ മന്ത്രിയുടെ പ്രസ്താവന. 500 റിയാലുണ്ടായാലും ഉംറ ചെയ്യനുള്ള പദ്ധതിയാണ് സൗദി അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യമായി ഹജ്ജിനോ ഉംറക്കോ വരുന്നവര്‍ക്ക് അവരുടെ വിസാ ഫീസ് സൗദി ഗവണ്‍മെന്റാണ് വഹിക്കുന്നതെന്ന് സൗദി ഹജജ് ഉംറ മന്ത്രി മുഹമ്മദ് ബിന്‍തീന്‍ പറഞ്ഞു. ഹജജും ഉംറയും ആവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമാണ് പുതിയ ഫീസ് ബാധിക്കുകയെന്നും മന്ത്രി പറഞ്ഞു. അഞ്ച് ദിവസങ്ങള്‍ കൊണ്ട് ഉംറ ചെയ്തു മടങ്ങുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉംറ വിസക്ക് 500 റിയാല്‍ മാത്രമാക്കി ചുരുക്കുന്നതും എല്ലാ തീര്‍ത്ഥാടകര്‍ക്കും അനുയോജൃമായ രീതിയിലുള്ള ഫീസുകളില്‍ വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ നല്‍കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ മന്ത്രാലയം ഗവണ്‍മെന്റിന് സമര്‍പ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും ഹജ്ജ് ഉംറ വിഭാഗം മന്ത്രി ഡോക്ടര്‍ മുഹമ്മദ് ബെന്‍തീന്‍ വൃക്തമാക്കി.
Post Your Comments