
മിക്ക ആളുകളും പുളിച്ചുതികട്ടലും അസിഡിറ്റിയും മൂലം വലയുന്നവരാണ്. ഭക്ഷണം തന്നെയാണ് പലപ്പോഴും അസിഡിറ്റിക്ക് വഴിയൊരുക്കുന്നത്. എന്നാൽ അസിഡിറ്റിയിൽ നിന്നും രക്ഷിക്കാനും ചില ആഹാരങ്ങൾക്ക് കഴിയും. ഏറ്റവും പ്രകൃതി ദത്തമായ അന്റാസിഡായ പഴം അസിഡിറ്റിയില്‍ നിന്ന് രക്ഷിക്കും. നെഞ്ചെരിച്ചിലും അസ്വസ്ഥതയും തോന്നിയാല്‍ ഒരു വാഴപഴം കഴിച്ചാല്‍ മതിയാകും.
കൂടാതെ നാടന്‍ സംഭാരവും മോരുമെല്ലാം അസിഡിറ്റിക്ക് ഉത്തമമാണ്. കരിക്കിന് വെള്ളം കുടിച്ചാലും അസിഡിറ്റിയെ അകറ്റാം. വയറിനെ ദോഷകരമായ അവസ്ഥയില്‍ നിന്ന് കാക്കാൻ കരിക്കിൻ വെള്ളത്തിനാകും. ഒരു ഗ്ലാസ്സ് തണുത്ത പാൽ കുടിക്കുന്നതോ തുളസിയില ചവയ്ക്കുന്നതോ അസിഡിറ്റിക്ക് ശമനമുണ്ടാക്കും.
Post Your Comments