കായംകുളം: വീട്ടില്‍ വ്യാജ ചാരായം വാറ്റിയ ഗവണ്മെന്റ് സ്കൂള്‍ അധ്യാപികയെയും യുവാവിനെയും എക്സൈസ് സംഘം പിടികൂടി. ചിങ്ങോലിയിൽ ആണ് സംഭവം.പട്ടാളക്കാരനായ ഭര്‍ത്താവ് അവധിയില്‍ വന്ന് തിരികെപ്പോയപ്പോഴായിരുന്നു അധ്യാപിക യുവാവുമൊത്തു വ്യാജ ചാരായം വാറ്റിയത്. കായംകുളം ഗവണ്മെന്റ് എൽ പി സ്കൂൾ അധ്യാപിക അനിതയും ചിങ്ങോളി സ്വദേശി രജീഷ് കുമാറൂമാണ് പോലീസ് പിടിയിലായത്.
വാഹന പരിശോധനയ്ക്കിടെ രജീഷിനെ തൊണ്ടി മുതലായ 10 ലിറ്റർ ചാരായവുമായി പിടികൂടിയതാണ് സംഭവത്തിലേക്കുള്ള ചൂണ്ടുപലകയായത്. നിരവധി അബ്കാരി കേസുകളിലെ പ്രതിയായ രജീഷിനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് അനിതയുടെ പങ്കു വെളിപ്പെട്ടത്.അനിതയുടെ വീട്ടിലാണ് വാറ്റു നടത്തുന്നതെന്ന രജീഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് എക്സൈസ് സംഘം അനിതയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ 12 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ കോടയും ഇവിടെ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് അനിതയെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പട്ടാളക്കാരനായ അനിതയുടെ ഭര്‍ത്താവ് അവധിക്കു വന്നു മടങ്ങിയപ്പോഴാണ് ഈ സംഭവം. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Post Your Comments