ന്യൂഡല്‍ഹി: സുഷമ സ്വരാജ് സുഖം പ്രാപിക്കുന്നു. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നില തൃപ്തികരമാണെന്ന് ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) അറിയിച്ചു.
സുഷമയുടെ വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ഡയാലിസിസ് നടത്തിവരികയായിരുന്നു. മന്ത്രിയുമായി ബന്ധമില്ലാത്ത നാല്‍പതുകാരിയാണ് വൃക്ക ദാനം ചെയ്തതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കാണ് സുഷമ വിധേയയായത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയക്ക് ശേഷം ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ മന്ത്രിയെ 24 മണിക്കൂറും നിരീക്ഷിച്ചു വരികയാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.
Post Your Comments