ഭഗപത്(യുപി): പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെയും ഭീഷണിപ്പെടുത്തിയതിനു സമാജ് വാദി പാര്‍ട്ടി യുവജനവിഭാഗം നേതാവ് തരുണ്‍ ദേവ് യാദവിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മോദിയേയും അമിത്ഷായേയും ആക്രമിക്കുന്നവര്‍ക്കു പാരിതോഷികം നല്‍കുമെന്ന് തരുണ്‍ ദേവ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Post Your Comments