റാഞ്ചി : ജാര്‍ഖണ്ഡിലെ ബൊക്കാറൊ സിറ്റിയിലെ പോലീസ് സ്റ്റേഷനില്‍ പോലീസുദ്യോഗസ്ഥന് ജീവനൊടുക്കി. ഇവിടുത്തെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ലാല്‍ജി സിംഗാണ് തൂങ്ങി മരിച്ചത്. ഇദ്ദേഹം ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ലെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ബിഹാറിലെ ബുക്സര്‍ സ്വദേശിയാണ് ലാല്‍ജി. ജാര്‍ഖണ്ഡില്‍ ഈ വര്‍ഷം ജീവനൊടുക്കുന്ന രണ്ടാമത്തെ പോലീസുകാരനാണ് ഇദ്ദേഹം.
Post Your Comments