IndiaGulf

ഖത്തറിലെ ഇ- ഗേറ്റ് സംവിധാനം: ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് ആശ്വാസമായി പുതിയ തീരുമാനം

ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വിദേശികൾക്കും ഇ-ഗേറ്റ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനം. നിലവിൽ സ്വദേശികളായ യാത്രക്കാർക്ക് മാത്രമാണ് ഈ സൗകര്യം. വിദേശികൾക്കും ഈ സൗകര്യം ലഭ്യമാക്കുന്നതോടെ ഇ-ഗേറ്റ് കാർഡുള്ള എല്ലാ യാത്രക്കാർക്കും എമിഗ്രെഷൻ കൗണ്ടറിൽ വരി നിൽക്കാതെ നിമിഷങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തീകരിച്ചു പുറത്തിറങ്ങാനാവും. ഇതിനായി വിദേശികളിൽ നിന്ന് തുടക്കത്തിൽ രണ്ടു വർഷത്തേക്ക് 150 റിയാലും മൂന്നു വർഷത്തേക്ക് 200 റിയാലും ഫീസ് ഈടാക്കും. സ്വദേശികൾക്ക് ഈ സൗകര്യം സൗജന്യമാണ്.

യാത്രക്കാരുടെ വർധിച്ചു വരുന്ന തിരക്ക് പരിഗണിച്ചാണ് വിദേശികൾക്ക് കൂടി ഇ-ഗേറ്റ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. എയർപോർട്ടിലെ പാസ്പോർട്ട് വിഭാഗത്തിൽ ഐഡി കാർഡോ പാസ്പോർട്ടോ കാണിച്ചു നിശ്ചിത ഫീസ് അടച്ചാൽ ഇ-ഗേറ്റ് കാർഡ് ലഭിക്കും. അതേസമയം ഖത്തർ എയർവേയ്‌സിൽ ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് ട്രാൻസിറ്റ് വിസ അനുവദിച്ചു തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button