അബൂജ: തെക്ക് കിഴക്കൻ നൈജീരിയയിലെ ഒയോയിൽ ക്രിസ്ത്യൻ പള്ളിയുടെ മേൽകൂര തകർന്ന് 60 പേർ മരിച്ചു. ബിഷപ്പിന് പട്ടം നൽകുന്ന ചടങ്ങിനിടെ റീഗ്നേഴ്സ് ബൈബിൾ ചർച്ചിന്‍റെ മേൽക്കൂരയാണ് തകർന്നു വീണത്. നിർമാണഘട്ടത്തിലായിരുന്ന പള്ളി ബിഷപ്പിനെ വാഴിക്കാനുള്ള ചടങ്ങ് നടത്തുന്നതിനായി വേഗത്തിൽ പൂർത്തീകരിക്കുകയിരുന്നു.
മേൽകൂര നിർമണത്തിന് ഉപയോഗിച്ച ലോഹ കഴുക്കോലുകളും തകിടുകളുമാണ് തകർന്നു വീണത്. അപകടം സംഭവിക്കുമ്പോൾ അക്വഇബോം സ്റ്റേറ്റ് ഗവർണർ ഉദം ഇമ്മാനുവൽ പള്ളിയിൽ ഉണ്ടായിരുന്നു.
Post Your Comments