NewsIndia

അഗസ്റ്റവെസ്റ്റ്ലാന്‍ഡ് ഇടപാട്; പല ഉന്നതരും കുടുങ്ങും

ന്യൂഡൽഹി:അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ പല ഉന്നതരും കുടുങ്ങിയേക്കുമെന്നു സൂചന. അറസ്റ്റിലായ മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗി മൊഴിയുടെ അടിസ്ഥാനത്തിൽ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഓഫീസിലെ പ്രമുഖരെ സിബിഐ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുണ്ട്.

എന്നാൽ അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ബി ജെ പിയുടെ ആരോപണമെന്നുമാണ് കോണ്‍ഗ്രസ് പ്രതികരണം.മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ നായര്‍, മുന്‍ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ തുടങ്ങിയവരുൾപ്പെടുന്ന പ്രമുഖരെയാണ് സി ബി ഐ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

ഇതിനിടയിൽ മുന്‍ പ്രതിരോധ സെക്രട്ടറിയും ടാറ്റസണ്‍സിന്റെ ഡയറക്ടറുമായ വിജയ് സിംഗാണ് ഇടപാടിന്റെ സൂത്രധാരന്‍ എന്ന പുതിയ ആരോപണവുമായി ടി സി എസ് മുന്‍ ഡയറക്ടര്‍ സൈറസ് മിസ്ത്രിയും രംഗത്തെത്തിയിട്ടുണ്ട്.അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടിലെ വ്യവസ്ഥകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശപ്രകാരമാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് ത്യാഗി നേരത്തെ സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button