ന്യൂഡല്‍ഹി● കളേഴ്സ് ചാനലിലെ ഉത്തരൻ എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ ടിന ദത്തയെ വിമാനത്തില്‍ വച്ച് സഹയാത്രികന്‍ പീഡിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച രാവിലെ രാജ് കോട്ടില്‍ നിന്നും മുംബൈയിലേക്ക് വരികയായിരുന്ന ജെറ്റ് എയർവെയ്സിലായിരുന്നു സംഭവം.
ടിനയുടെ തൊട്ടടുത്ത സീറ്റിൽ യാത്ര ചെയ്ത രാജേഷ് എന്നയാള്‍ ടിനയുടെ സ്വകാര്യ ഭാഗങ്ങളില്‍ കയറിപിടിക്കുകയായിരുന്നു. ടിന പ്രതികരിച്ചതോടെ വിമാന ജീവനക്കാർ ഇടപെട്ടു. എന്നാൽ ഇയാൾക്കെതിരെ നടപടിയെടുക്കാൻ തയാറായില്ല. ഇയാളെ സീറ്റിൽനിന്നും മാറ്റിയിരുത്തുക മാത്രമാണ് ചെയ്തതെന്ന് നടി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. പൈലറ്റിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ടിന പറയുന്നു.
Post Your Comments