സന്നിധാനം : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി ശബരിമലയില്‍ പുഷ്പാഭിഷേകം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ശബരിമലയിലെത്തി വഴിപാട് നടത്തിയത് .
ശബരിമല ശാസ്താവിന് ഏറ്റവും പ്രിയങ്കരമായ വഴിപാടുകളിലൊന്നാണ് പുഷ്പാഭിഷേകമെന്നും ഇത് അഭീഷ്ട സിദ്ധിദായകമാണെന്നുമാണ് തന്ത്രജ്ഞരുടെ വാക്കുകള്‍. കറന്‍സി നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി വലയ്ക്കുന്ന ഈ സമയത്ത് മോദിക്ക് വേണ്ടിയൊരു പ്രാര്‍ത്ഥനയും പ്രശ്‌നങ്ങളെ അതീജീവിക്കാന്‍ ഒരു മാനസികപിന്തുണയുമാണ് പുഷ്പാഭിഷേകമെന്നാണ് കുമ്മനം രാജശേഖരന്‍ പറയുന്നത്.
പനിനീര്‍പൂവ്, തെച്ചി, തുളസി, അരളി എന്നിവ കൊണ്ടായിരുന്നു അഭിഷേകം. കൂടെ വിഗ്രഹത്തില്‍ ഏലയ്ക്കാമാലയും കിരീടവും അണിയിച്ചു.
വെള്ളിയാഴ്ച ദീപാരാധനക്ക് ശേഷമുള്ള ആദ്യ പുഷ്പാഭിഷേകം പ്രധാനമന്ത്രിയുടെ പേരിലായിരുന്നു. മാളികപ്പുറത്തും പുഷ്പാഭിഷേകം അടക്കമുള്ള പ്രത്യേക പൂജകള്‍ നടത്തിയാണ് കുമ്മനം മടങ്ങിയത്.
Post Your Comments