KeralaNews

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് : എസ്.എഫ്.ഐക്ക് ചരിത്ര വിജയം

തിരുവനന്തപുരം : കേരള സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ചരിത്ര വിജയം.ആകെ തെരഞ്ഞെടുപ്പ് നടന്ന 51 കോളേജുകളില്‍ 48 ലും എസ്.എഫ്.ഐ മികച്ച ഭൂരിപക്ഷത്തില്‍ വിജയം നേടി. ആകെ 89 കൗണ്‍സിലര്‍മാരില്‍ 82 ഉം എസ് എഫ് ഐ നേടി . കെ.എസ്.യു ക്യാമ്പസ് ഫ്രണ്ട് എം.എസ്.എഫ് – എ.ബി.വി.പി അവിശുദ്ധ സഖ്യത്തെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് മികച്ച വിജയം കൈവരിച്ചത്.

ജനകീയ വിദ്യാഭ്യാസത്തിന് മതനിരപേക്ഷ കലാലയങ്ങള്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
സെന്റ് മൈക്കിള്‍സ് ചേര്‍ത്തല, പി കെ എം എം കോളേജ് ഹരിപ്പാട് എന്നിവിടങ്ങളില്‍ യൂണിയന്‍ ഭരണം കെ എസ് യു വില്‍ നിന്ന് പിടിച്ചെടുത്തു. തിരുവനന്തപുരം മന്നാനിയ കോളേജ് ക്യാമ്പസ് ഫ്രണ്ട് കെ എസ് യു സഖ്യത്തില്‍ നിന്ന് പിടിച്ചെടുത്തു. കൊട്ടിയം എന്‍എസ്എസ് കോളേജ് എബിവിപി യില്‍ നിന്ന് പിടിച്ചെടുത്തു. അഞ്ചല്‍ സെന്റ്‌ജോണ്‍സ് കോളേജ് കെ. എസ് . യുവില്‍ നിന്ന് പിടിച്ചെടുത്തു.
യുണിവേഴ്‌സിറ്റി കോളേജ്, ആറ്റിങ്ങല്‍ ഗവ.കോളേജ്, ഗവ. ആര്‍ട്‌സ് കോളേജ്, വിമന്‍സ് കോളേജ്, ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജ്, കാട്ടാകട ക്രിസ്ത്യന്‍ കോളേജ്, എംഇസിടിഎ കോളേജ്, കാര്യവട്ടം ഗവ.കോളേജ്,കാട്ടാകട വിഗ്യാന്‍ കോളേജ്,സംഗീത കോളേജ്,ഫൈന്‍ ആര്‍ട്‌സ് കോളേജ്, എസ് എന്‍ കോളേജ് ചേര്‍ത്തല,എസ് ഡി കോളേജ് ആലപ്പുഴ,ബേബിജോണ്‍ മെമ്മോറിയല്‍ ഗവ.കോളേജ് ചവറ,എസ് എന്‍ ലോ കോളേജ് കൊല്ലം,കടയ്ക്കല്‍ എസ്എച്ച്എം കോളേജ് എന്നിവിടങ്ങളില്‍ എതിരില്ലാതെ യൂണിയന്‍ കരസ്ഥമാക്കി.

സിഖ്ബ കോളേജ്,എസ് എന്‍ കോളേജ് ചെമ്പഴന്തി, മാര്‍ഈവാനിയോസ് കോളേജ്, സെന്റ് സേവിയസ് കോളേജ്,എംജിഎം കോളേജ് കഴക്കൂട്ടം, നാഷണല്‍ കോളേജ്, നെടുമങ്ങാട് ഗവ.കോളേജ്,മലയന്‍കീഴ് ഗവ.കോളേജ്,കെഎന്‍എം കോളേജ് കഞ്ഞിരംകുളം, തലവ ഗവ.കോളേജ്,നിലമേല്‍ എന്‍ എസ് എസ് കോളേജ്,പുനലൂര്‍ എസ് എന്‍ കോളേജ്,ഫാത്തിമമാതാ നാഷണല്‍ കോളേജ് കൊല്ലം,എസ്എന്‍ കോളേജ് കൊല്ലം, എസ്എന്‍ വിമന്‍സ് കോളേജ്, ഐഎച്ച്ആര്‍ഡി കോളേജ് കുണ്ടറ, ചാത്തന്നൂര്‍ എസ് എന്‍ കോളേജ്,സെന്റ്സ്റ്റീഫന്‍ കോളേജ് പത്തനാപുരം, സെന്റ്ഗ്രിഗേറിയസ് കോളേജ് കൊട്ടാരകര,വിദ്യാതിരാജ കോളേജ്, ഗവ.കോളേജ് അമ്പലപ്പുഴ,വിഷമൂര്‍ കോളേജ് മാവേലിക്കര, സെന്റ്‌സിറില്‍സ് കോളേജ് അടൂര്‍,എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റും നേടിക്കൊണ്ടാണ് യൂണിയന്‍ നേടിയത്.

എസ്.എഫ്.ഐ ക്ക് ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്.സി.തോമസ്,സെക്രട്ടറി എം.വിജിന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button