കൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജിന്‍െറ അപേക്ഷാതീയതി പ്രഖ്യാപിച്ചു. ജനുവരി രണ്ടു മുതല്‍ 24 വരെയാണ് ഹജ്ജ് കമ്മിറ്റി മുഖേന 2017ലെ ഹജ്ജ് കര്‍മത്തിന് പോകാനുള്ള അപേക്ഷകള്‍ സ്വീകരിക്കുക. തീർത്ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് മാര്‍ച്ച് ഒന്നിനും എട്ടിനും ഇടയിൽ നടക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഹജ്ജിന്‍െറ ആക്ഷന്‍ പ്ളാനിലാണ് ഈ വിവരങ്ങൾ ഉള്ളത്.
ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 21 മുതല്‍ 23 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ നടക്കും. തീര്‍ഥാടകര്‍ മാര്‍ച്ച് 31നകം ആദ്യഗഡു അടച്ചതിന്‍െറ പേ ഇന്‍ സ്ളിപ്പ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയടക്കം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. ഏപ്രില്‍ നാലാണ് പാസ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി. എപ്രില്‍ 21ന് കാത്തിരിപ്പ് പട്ടികയില്‍നിന്ന് അവസരം ലഭിച്ചവരുടെ പട്ടിക പ്രസിദ്ധീകരിക്കും. ജൂലൈ 25നാണ് അടുത്ത വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ആഗസ്റ്റ് 26ന് അവസാന വിമാനം. സെപ്റ്റംബര്‍ നാലു മുതല്‍ മടക്കയാത്ര ആരംഭിക്കും
Post Your Comments