KeralaNews

ചുരിദാര്‍ ധരിച്ച് ക്ഷേത്രപ്രവേശനം : പ്രശ്‌നം പത്മനാഭ സ്വാമിയ്ക്കല്ല, ഹൈക്കോടതി ജഡ്ജിയ്ക്കാണെന്ന് ജി.സുധാകരന്‍

ആലപ്പുഴ: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാറിട്ട് പ്രവേശിക്കുന്നതില്‍ ഹൈക്കോടതി ജഡ്ജിക്കാണ് പ്രശ്‌നമെന്ന് മന്ത്രി ജി. സുധാകരന്‍. സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നത് കൊണ്ട് പത്മനാഭസ്വാമിക്ക് പ്രശ്‌നമൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. 
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി തന്നെ പത്മനാഭസ്വാമി ക്ഷേത്ത്രില്‍ പ്രവേശനം തടഞ്ഞത് ഉചതമായില്ല.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ എക്‌സിക്യൂട്ടീവ് ഓഫീസറാണ് അനുമതി നല്‍കിയത്. എന്നാല്‍ ആചാരങ്ങളും കീഴ് വഴക്കങ്ങളും മാറ്റാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയാണ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് റദ്ദാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button