ഭോപ്പാല്‍● മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി സംഘടനകൾ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മധ്യപ്രദേശ് പോലീസ് തടഞ്ഞു. സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായെത്തും എന്ന് മുന്നറിയിപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും മുഖ്യമന്ത്രിയെ പോലീസ് വിലക്കിയത്.
ഭോപ്പാൽ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. യുണൈറ്റഡ് മലയാളി അസോസിയേഷൻ, ഭോപ്പാൽ മലയാളി അസോസിയേഷൻ, സൗത്ത് ഭോപ്പാൽ മലയാളി സമാജം എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത് . വൈകുന്നേരം 5.30നു ബിഎസ്എസ് ഗ്രൗണ്ടിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചിരുന്നത്. ഹോട്ടലില്‍ നിന്നും വേദിയിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രിയെ എസ്.പിയുടെ നിര്‍ദ്ദേശം ഉണ്ടെന്ന് പറഞ്ഞ് പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി തിരികെ ഹോട്ടലിലേക്ക് പോയി. രാത്രി മുഖ്യമന്ത്രി ഭോപ്പാലില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിക്കും.
Post Your Comments