ഭോപ്പാൽ : ഭോപ്പാലിലെ മലയാളി സംഘടനകളുടെ സ്വീകരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തിൽ മദ്ധ്യപ്രദേശ് സർക്കാർ ഖേദം അറിയിച്ചു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മുഖ്യ മന്ത്രി പിണറായി വിജയനെ നേരിട്ട് ഫോണിൽ വിളിച്ചാണ് ഖേദം അറിയിച്ചത്. മദ്ധ്യപ്രദേശ് ഡിജിപി യും നേരിട്ടെത്തി മുഖ്യ മന്ത്രിയോട് ക്ഷമ ചോദിച്ചിരുന്നു.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഭോപ്പാലിലെത്തിയത്. സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ നോട്ടു നിരോധനത്തിനെതിരെ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിനെതിരെ ആർ.എസ്.എസ്. പ്രവർത്തകർ പ്രതിഷേധം ഉണ്ടാവുമെന്നതിനാലാണ് മുഖ്യമന്ത്രിയെ പൊലീസ് തടഞ്ഞത്
Post Your Comments