ചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറിലേയ്ക്കാണ് ഇനി എല്ലാ കണ്ണുകളും . ഇനി ആരാകും ഈ മണ്ഡലത്തില്‍ മത്സരിക്കുക എന്ന് ഉറ്റുനോക്കുകയാണ് തമിഴകം.തോഴി ശശികല മത്സരിച്ചേക്കും എന്ന അഭ്യൂഹം പുറത്തുവരുമ്പോള്‍ പാര്‍ട്ടിക്കുളളിലും ആര്‍കെ നഗറിലെ വോട്ടര്‍മാക്കുമിടയില്‍ രണ്ട് അഭിപ്രായം ഉയരുന്നുണ്ട്. ഏതായാലും അണ്ണാ ഡി.എം.കെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ശശികലയാണ് വരിക എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇക്കാരണത്താല്‍ തന്നെ ജയയുടെ ഇഷ്ട മണ്ഡലമായ ആര്‍.കെ നഗര്‍ തന്നെയാകും ശശികലയുടേയും ലക്ഷ്യം. മാത്രമല്ല അമ്മയോടുള്ള ഇഷ്ടം അമ്മയുടെ വിശ്വസ്തയും പകരക്കാരിയുമായ തന്നെ തെരഞ്ഞെടുപ്പില്‍ തുണയ്ക്കുമെന്ന് ശശികല കണക്ക് കൂട്ടുന്നു.
അതേസമയം മണ്ഡലത്തില്‍ മൂന്ന് വര്‍ഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയതോടെ 2015 അവര്‍ക്ക് മത്സരിക്കാനായി പി വെട്രിവേല്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു.
ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് ജയലളിത വിജയിച്ചത്. 2016ല്‍ ഭുരിപക്ഷം നാല്‍പതിനായിരത്തിനടുത്തായി ചുരുങ്ങി. അടുത്തവര്‍ഷം ആദ്യം ഉപതെരഞ്ഞെടുപ്പ് നടക്കുമ്‌ബോള്‍ സഹതാപ വോട്ടുകള്‍ എഐഡിഎംകെയ്ക്ക് അനുകൂലമായിരിക്കും. അതേസമയം 1967ല്‍ മണ്ഡല രൂപീകരണത്തിന് ശേഷം അഞ്ചുതവണ ഇവിടെ ഡിഎംകെ വിജയിച്ചിട്ടുണ്ട്.
Post Your Comments