India

നോട്ട് നിരോധനം : പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം

ന്യൂ ഡൽഹി : നോട്ട് നിരോധിച്ചത് മൂലം രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങളും10 മുതല്‍ 15 ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നോട്ട് പിന്‍വലിച്ചതിന് ശേഷം ഒന്നും ചെയ്യാതെ സര്‍ക്കാര്‍ ഇരുന്നിട്ടില്ല. കേന്ദ്രസര്‍ക്കാരിനും, പ്രധാനമന്ത്രിക്കുമെതിരെ നടത്തുന്ന നീക്കങ്ങളാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. സുരക്ഷാ കാരണങ്ങളാല്‍ നോട്ടുകള്‍ നേരത്തെ അച്ചടിച്ച് സൂക്ഷിക്കുവാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

നോട്ട് നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യങ്ങള്‍ അറിയിച്ചത്.

shortlink

Post Your Comments


Back to top button