പാട്ന: രാജ്യത്തെ വടക്കന്‍ സംസ്ഥാനങ്ങളില്‍ തണുപ്പ് കഠിനമാകുകയാണ്. ഉത്തര്‍പ്രദേശില്‍ മാത്രം ശീതക്കാറ്റില്‍ 24 മണിക്കൂറുകള്‍കൊണ്ട് 16 ആളുകളാണ് മരിച്ചത്. ഉത്തര്‍ പ്രദേശിലും, ഡല്‍ഹിയിലും പഞ്ചാബിലും അടക്കമുള്ള സംസ്ഥാനങ്ങളാണ് തണുത്ത് വിറക്കുന്നത്. ഇന്നലെ ഡല്‍ഹിയില്‍ 11 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു.
ഇതിനൊപ്പം കന്നത്ത മൂടല്‍ മഞ്ഞ് പ്രശ്നങ്ങൾ രൂക്ഷമാക്കുകയാണ്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഒന്‍പത് അന്താരാഷ്ട്ര വിമാനസര്‍വീസുകളും 15 ആഭ്യന്തര സര്‍വീസുകളും വൈകും. തീവണ്ടി സമയത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 67 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 30 എണ്ണത്തിന്റെ സമയം പുനര്‍ക്രമീകരിക്കുകയും രണ്ടെണ്ണം റദ്ദാക്കുകയും ചെയ്തു. തണുപ്പിനെ തുടര്‍ന്ന് സംസ്ഥാനങ്ങളിലെ സ്കൂള്‍ സമയത്തിലടക്കം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. 9.30 മുതല്‍ 3 വരെയാകും പുതിയ സമയം. നേരത്തെ എട്ടു മണിക്കായിരുന്നു സ്കൂളുകള്‍ തുറന്നിരുന്നത്.
Post Your Comments