India

ബാങ്ക് ക്യൂവിൽ നിന്ന വിമുക്ത ഭടന് ക്രൂര മർദ്ദനം

ന്യൂ ഡൽഹി : കർണാടകയിലെ ബഗൽകോട്ടിലെ ബാങ്കിനു മുന്നിൽ ക്യൂ നിന്ന വിമുക്ത ഭടനും 55കാര നുമായ നന്ദപ്പയ്ക്ക് പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരമായ മർദ്ദനം. ക്യൂവിലുണ്ടായിരുന്നവരിൽ ഒരാൾ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ക്യൂവിൽ മുൻ നിരയിലായിരുന്ന നന്ദപ്പയെ ബാങ്ക് കവാടത്തിനടത്ത് തടയുകയും. ക്രൂരമായി മർദ്ദിച്ച ശേഷം പിന്നോട്ട് തള്ളുന്നതുമാണ് ദൃശ്യത്തിലുള്ളത്. മർദ്ദനം തുടരാനൊരുങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ ക്യൂവിലുണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന് അനുനയിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button