തിരുവനന്തപുരം : സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ ക്ഷേമപദ്ധതികളില്‍ പലതും വെളിച്ചം കാണുന്നില്ല എന്നാക്ഷേപം. സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് മുടങ്ങികിടക്കുന്നത്. പ്രധാന മന്ത്രിയുടെ പല പദ്ധതികളും ബാങ്കുകളുമായി യോജിപ്പിച്ചുകൊണ്ടുള്ളതാണ്. എന്നാല്‍ പല പദ്ധതികളും ഇതുവരെയും കേരളത്തില്‍ നടപ്പിലാക്കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
സാധാരണക്കാര്‍ക്ക് കുറഞ്ഞ പലിശക്ക് പത്തു ലക്ഷം രൂപവരെ വായ്പയായി നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ട് നടപ്പാക്കാന്‍ ലക്ഷ്യമിട്ട ‘മുദ്ര’ പദ്ധതി, ഓരോ ബാങ്കും പ്രതിവര്‍ഷം രണ്ട് പട്ടിക ജാതി പട്ടിക വിഭാഗക്കാര്‍ക്കും ഒരു വനിതാ സംരഭകയ്ക്കും പത്തുലക്ഷം മുതല്‍ ഒരുകോടി രൂപവരെ വായ്പയായി നല്‍കാന്‍ ഉദ്ദേശിച്ച ‘സ്റ്റാന്‍ഡപ് ഇന്ത്യ,’ (ഈ പദ്ധതിയിലൂടെ ഒരു ലക്ഷം ബാങ്കുകളിലൂടെ പ്രതിവര്‍ഷം മൂന്നു ലക്ഷം വ്യവസായങ്ങള്‍ നാട്ടില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രി സ്വപ്നം കണ്ടത്). യുവസംരഭകര്‍ക്കായുള്ള ‘സ്റ്റാര്‍ട്ട് അപ്പ്’ ഇന്ത്യ, തുടങ്ങിയ പദ്ധതികള്‍ പ്രഖ്യാപിച്ചു ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരാള്‍ക്കുപോലും സഹായം നല്‍കാത്ത ബാങ്കുകള്‍ കേരളത്തില്‍ ഉണ്ടെന്നതാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
50,000 രൂപമുതല്‍ 10 ലക്ഷം രൂപവരെ വസ്തു ഈട് നല്‍കാതെ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ സ്ത്രീകള്‍ക്കും പരമ്പരാഗത തൊഴിലാളികള്‍ക്കും വായ്പയായി നല്‍കണം എന്ന നിര്‍ദ്ദേശത്തോടെ കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ച പദ്ധതി സംസ്ഥാനത്ത് ഇനിയും നടപ്പായിട്ടില്ല. പല ബാങ്കുകളും സാധാരണക്കാര്‍ക്ക് വായ്പ നിഷേധിക്കുകയാണ് ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും സംസ്ഥാനത്ത് നടപ്പിലാകാത്തതിന്റെ പ്രധാന കാരണം ബാങ്കുകളുടെ നിസ്സഹകരണമാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതിന് മറ്റു പോംവഴികള്‍ ചിന്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍
Post Your Comments