തിരുവനന്തപുരം: തിരുവനന്തപുരം കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലെ വിശദാംശങ്ങള്‍ ശരിവെച്ച് കെ.സുരേന്ദ്രനും, കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും രംഗത്തെത്തി.
പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ രാജി ആസന്നമാണെന്ന തരത്തില്‍ കെ. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു.
തിരുവനന്തപുരത്തെ സഹകരണ ബാങ്കുകളിലെ ബിനാമി അക്കൗണ്ടുകളെക്കുറിച്ച് കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും കൂടുതല്‍ അന്വേഷണം നടത്തും. ഇതോടെ
കടകംപള്ളി സര്‍വീസ് സഹകരണബാങ്കില്‍ നിന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയ ശതകോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സംസ്ഥാനമന്ത്രിസഭയിലെ ഒരംഗത്തിന്രേയും അദ്ദേഹത്തിന്രെ ബന്ധുക്കളുടേതുമാണെന്ന് ഉറപ്പായി. ഇതു സംബന്ധിച്ച കേസ്സ് ഒതുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഊര്‍ജ്ജിതശ്രമം ആരംഭിച്ചിട്ടുണ്ട്. ഈയടുത്തു നടന്ന മന്ത്രിസഭാപുനഃസംഘടനേയയും സംബന്ധിച്ച് ഉയര്‍ന്നു വന്ന സംശയം ബലപ്പെടുകയാണ്.
തലസ്ഥാന ജില്ലയിലെ സഹകരണബാങ്കുകളില്‍ കണ്ടെത്തിയ ചില നിക്ഷേപങ്ങള്‍ക്ക് നാഥനില്ലെന്ന് ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയതായിരുന്നു വിവാദങ്ങളുടെ തുടക്കം. കൃത്യമായ മേല്‍വിലാസമില്ലാതെ ബാങ്കുകള്‍ സ്വീകരിച്ചിരിക്കുന്ന ഈ നിക്ഷേപങ്ങളുടെ അക്കൗണ്ടുകള്‍ ഉന്നതരുടെ ബിനാമി ഇടപാടുകളാണെന്നാണ് നിഗമനം. തലസ്ഥാനത്തെ ഒരു ബാങ്കില്‍ നടത്തിയ അന്വേഷണത്തില്‍ കോടികളുടെ കള്ളപ്പണനിക്ഷേപം കണ്ടെത്തിയതിനെത്തുടര്‍ന്ന് ആദായനികുതിവകുപ്പ് വ്യാപകമായി വല വീശിയിട്ടുണ്ട്. ഉന്നതര്‍ പലരും കുടുങ്ങുമെന്നാണ് സൂചന. ബാങ്കുകളില്‍ ഇതിനോടകം റെയ്ഡ് നടന്നു. ഭരണകക്ഷിയിലെ പ്രമുഖനായ ഉന്നത രാഷ്ട്രീയ നേതാവിനു പത്തുകോടിയോളം രൂപയുടെ അവിഹിതനിക്ഷേപമാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ആരോപണ വിധേയനായ രാഷ്ട്രീയ നേതാവിന്റെ ഭാര്യാസഹോദരന്റെ പേരിലും ബിനാമി അക്കൗണ്ടുകളുണ്ടെന്നു ആദായനികുതി വകുപ്പ് അധികൃതര്‍ സൂചിപ്പിക്കുന്നു.
നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലുമാണ് സഹകരണബാങ്കുകളില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചത്. ബാങ്കുദ്യോഗസ്ഥരുടെ അറിവില്ലാതെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കാനാവില്ല. തിരിച്ചറിയല്‍ സംവിധാനമായ കെ.വൈ.സി. സഹകരണബാങ്കുകള്‍ക്ക് ബാധകമാണെന്ന് പറയുന്നുണ്ടെങ്കിലും ഇവിടെ അതൊന്നും പാലിക്കപ്പെട്ടില്ല. ഉണ്ടെങ്കില്‍തന്നെ വ്യാജ തിരിച്ചറിയല്‍ രേഖകളായിരിക്കണം ഉപയോഗിക്കപ്പെട്ടത്. ഇതും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
Post Your Comments