Kerala

പെണ്‍വാണിഭ സംഘം അറസ്റ്റില്‍

ആലപ്പുഴ● വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘത്തെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുന്നപ്ര സ്‌നേഹതീരം വീട്ടില്‍ ജോണി (48), തിരുവനന്തപുരം കൊച്ചാലം മുട്‌ അബിമന്‍സിലില്‍ ഹിദായത്തുള്ള (23), പാതിരപ്പള്ളി പഞ്ചികതയ്യില്‍ റോസി(37), ഇവരുടെ ബന്ധവായ റീന (41) എന്നിവരാണ്‌ അറസ്റ്റിലായത്.

ആലപ്പുഴ സൗത്ത്‌ സി.ഐ രാജേഷിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം രാത്രി 12 മണിയോടെ നടത്തിയ റെയ്ഡിലാണ് സംഘം വലയിലായത്. കളര്‍കോട് ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തുള്ള ശ്രീരാഗം എന്ന വീട് കേന്ദ്രീകരിച്ചായിരുന്നു അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നത്. സംഘത്തിലെ പ്രധാനി ജോണിയും ഇയാളുടെ ഭാര്യയാണെന്ന്‌ പരിചയപ്പെടുത്തിയ യുവതിയും ചേര്‍ന്ന്‌ വാടകക്കെടുത്തത്‌. അസമയത്ത് ഇവിടേക്ക് വാഹനങ്ങളില്‍ ആളുകള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാട്ടുകാരില്‍ സംശയം ഉടലെടുത്തത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ദേശീയ പാതയോരത്ത്‌ പറവൂര്‍ ജങ്‌ഷന്‌ സമീപം പച്ചക്കറി കച്ചവടം നടത്തിയിരുന്ന ജോണി രണ്ട്‌ വര്‍ഷം മുമ്പാണ്‌ ഇവിടെ കച്ചവടക്കാരിയായി നിന്ന യുവതിയുമായി നാടുവിട്ടത്‌. ആ യുവതി തന്നെയാണോ പെണ്‍വാണിഭ സംഘത്തില്‍ ജോണിയ്ക്ക് ഒപ്പമുണ്ടായിരുന്നതെന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. ഇയാളില്‍ നിന്ന്‌ മൂന്ന്‌ മൊബൈല്‍ ഫോണുകളും 10,000 രൂപയും പോലീസ്‌ കണ്ടെടുത്തു. ജോണിക്കെതിരെ മണ്ണഞ്ചേരി, മാരാരിക്കുളം സ്‌റ്റേഷനുകളിലുള്‍പ്പെടെ നാല്‌ പെണ്‍വാണിഭ കേസുകളുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു .പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button