ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജയലളിതയെ കുറിച്ച് ചില നിര്‍ണായക വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടു. അമ്മയുടെ അവസാനനാളുകളെ കുറിച്ച് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തുന്നത് ഇങ്ങനെ. ആശുപത്രിയിലുള്ള എഴുപത് ദിവസങ്ങളും ജയലളിതയെ സംബന്ധിച്ച് വളരെ പ്രയാസമുള്ളതായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതരോടും ചികിത്സയോടുമുള്ള അവരുടെ സഹകരണവും മാന്യതയും പറയാതിരിയ്ക്കാന്‍ കഴിയില്ല
16 നഴ്‌സുമാരാണ് ജയലളിതയുടെ ശുശ്രൂഷയ്ക്ക് ചുറ്റുമുണ്ടായിരുന്നത്. അതില്‍ സമുദേശ്വരി, രേണുക എം.വി, ഷീല എന്നീ മൂന്ന് നഴ്‌സുമാര്‍ ജയലളിതയ്ക്ക് പ്രിയപ്പെട്ടവരായിരുന്നു. തന്നെ ഒരു കിങ് കോങിനെ പോലെയാണ് ഇവര്‍ ചികിത്സയ്ക്കുന്നത് എന്ന് ജയ പറയുമായിരുന്നത്രെ.
ആദ്യകാല സിനിമാ നടി കൂടെയായ ജയലളിത തന്റെ പ്രിയപ്പെട്ട നഴ്‌സുമാര്‍ക്ക് ചര്‍മ്മ സംരക്ഷണത്തെ കുറിച്ചുള്ള ടിപ്‌സുകള്‍ പറഞ്ഞുകൊടുത്തിട്ടുണ്ടത്രെ. മുടിയുടെ സ്‌റ്റൈല്‍ മാറ്റുന്ന നിര്‍ദ്ദേശങ്ങളൊക്കെ നല്‍കി എന്നും പറയുന്നു.
ഈ മൂന്ന് നഴ്‌സുമാര്‍ക്കൊപ്പവും ആശുപത്രിയില്‍ ജയ സന്തോഷവതിയായിരുന്നുവത്രെ. അവരെ കാണുമ്പോഴൊക്കെ അമ്മയുടെ മുഖത്തൊരു ചിരിയുണ്ടാവും. ഭക്ഷണം കഴിക്കാന്‍ ഏറെ പ്രയാസപ്പെടുമായിരുന്നുവെങ്കിലും പരമാവധി ശ്രമിയ്ക്കുമായിരുന്നു.
എന്തിനൊക്കെയോ അമ്മ ഭയന്നിരുന്നു എന്നും ആശുപത്രി അധികൃതര്‍ പറയുന്നു. പക്ഷെ മുഖത്ത് എപ്പോഴും ഒരു ചിരിയുണ്ടാവും. ആശുപത്രിയിലുള്ള ദിവസങ്ങളിലും ജയ പോരാടുകയായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു
Post Your Comments