തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ കള്ളപ്പണ വേട്ടയ്‌ക്കെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസും- സി.പി.എമ്മും കൈകോര്‍ത്തത് വെറുതെയല്ലെന്ന് തെളിഞ്ഞു. തിരുവനന്തപുരത്ത് രണ്ട് സഹകരണ ബാങ്കുകളിലായി ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തി . ഇതേ തുടര്‍ന്ന് മന്ത്രിസഭയിലെ ഒരു അംഗം ഇപ്പോള്‍ സംശയത്തിന്റെ കരിനിഴലിലാണ്. മന്ത്രിയുടെ അടുപ്പക്കാരനും സിപിഐ(എം) യുവ നേതാവുമായുള്ള ബിനാമി ബന്ധവും ആദായ നികുതി വകുപ്പ് പരിശോധിക്കുകയാണ്. പരിശോധന പൂര്‍ത്തിയായി കഴിഞ്ഞാല്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പേര് വിവരങ്ങള്‍ പുറത്തുവിടും.
റെയ്ഡ് നടന്ന മൂന്ന് ബാങ്കുകളിലും മന്ത്രിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ ഉണ്ടെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
സിപിഐ(എം) നിയന്ത്രണത്തിലുള്ള പേരൂര്‍ക്കട ബാങ്കും കരകുളം ബാങ്കും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കടകംപള്ളി ബാങ്കിലേക്ക് അദായ നികുതി വകുപ്പ് അന്വേഷണത്തിന് എത്തിയത്.
സഹകരണ ബാങ്കില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ബാങ്കില്‍ നിന്നും വിശദീകരണവും ചോദിച്ചിട്ടുണ്ട്. ആരോപണത്തിന് ഇരയായ മന്ത്രി തനിക്ക് തനിക്ക് സഹകരണ ബാങ്കില്‍ ഇത്രയേറെ നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു.
ഏതായാലും തിരുവനന്തപുരത്തെ മറ്റ് സഹകരണ ബാങ്കുകളിലും പരിശോധന കര്‍ശനമാക്കാനാണ് നീക്കം. സിപിഎമ്മിനും കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണ്ണായക സ്വാധീനമുള്ള ബാങ്കുകള്‍ ഇവിടെയുണ്ട്. രാഷ്ട്രീയ പരിഗണന നോക്കാടെ ഈ ബാങ്കുകളിലെല്ലാം പരിശോധന നടത്താനാണ് നീക്കം. ഇതിലൂടെ സഹകരണ പ്രസ്ഥാനങ്ങളിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ ചിത്രം പുറത്തുവരുമെന്നാണ് സൂചന.
Post Your Comments