NewsIndia

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ഒരു സിഖ് വംശജൻ കൂടി

ഡൽഹി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിങ് ഖെഹാര്‍ നിയമിതനാകും. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ജസ്റ്റിസ് ജെ എസ് ഖേഹര്‍ 2017 ജനുവരി 4 ന് ഔദ്യോഗികമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും.

ജെ എസ് ഖേഹര്‍ ചുമതലയേല്‍ക്കുന്നത് ഇന്ത്യയുടെ 44 ആമത് ചീഫ് ജസ്റ്റിസായാണ്. 2017 ജനുവരി 4 മുതല്‍ 2017 ഓഗസ്റ്റ് 4 വരെയാകും ജെ എസ് ഖേഹര്‍ ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരുക. ജെ എസ് ഖേഹറിനെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് നിലവിലെ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ കേന്ദ്രസര്‍ക്കാരിന് ചൊവാഴ്ച കത്തയച്ചിരുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി വഹിക്കുന്ന ആദ്യ സിഖ് വംശജനാകും ജെ എസ് ഖേഹര്‍. കഴിഞ്ഞ മാസം നവംബറില്‍, നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ജെ എസ് ഖേഹറെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അനില്‍ ആര്‍ ധാവെ വിരമിച്ച പദവിയിലേക്കായിരുന്നു കേന്ദ്രസര്‍ക്കാര്‍ ജെ എസ് ഖേഹറെ ചുമതപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button