NewsIndia

പിഎസ്എല്‍വി വിജയകുതിപ്പ് തുടരുന്നു

ബെംഗളൂരു:രാജ്യത്തിന്റെ റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ റിസോഴ്സ് സാറ്റ്-2എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് പിഎസ്എൽവി-സി 36 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 2011, 2013 വർഷങ്ങളിലായി വിക്ഷേപിച്ച വിദൂരസംവേദക ഉപഗ്രഹങ്ങളായ റിസോഴ്സ്‌സാറ്റ് ഒന്ന്, രണ്ട് പതിപ്പുകളുടെ ദൗത്യത്തുടർച്ചയാണ് 235 കിലോഗ്രാം ഭാരമുള്ള റിസോഴ്സ്‍സാറ്റ്-2എ നിർവഹിക്കുന്നത്.

പിഎസ്എല്‍വി-സി36 റോക്കറ്റാണ് രാവിലെ 10.25 ന് ഉപഗ്രഹവുമായി കുതിച്ചുയര്‍ന്നത്. 18 മിനുറ്റ് കൊണ്ട് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിഞ്ഞു. പിഎസ്എല്‍വിയുടെ എക്സ്എല്‍ പതിപ്പാണ് ബുധനാഴ്ചത്തെ വിക്ഷേപണത്തിന് ഉപയോഗിച്ച പിഎസ്എല്‍വി-സ36.

വിവിധ ബാൻഡുകളിലായി പ്രവർത്തിക്കുന്ന ലീനിയർ ഇമേജിങ് സെൽഫ് സ്കാനർ ക്യാമറകൾ ഉൾപ്പെട്ട മൂന്നു പേലോഡുകളാണ് ഉപഗ്രഹം വഹിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളെ വകവയ്ക്കാതെ രാപകൽ ഭൗമചിത്രങ്ങളെടുക്കാൻ പ്രാപ്തിയുള്ള ക്യാമറകളാണിത്. ഇവ പകർത്തുന്ന ചിത്രങ്ങൾ ഭൗമകേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നതിനായി ശേഖരിച്ചുവയ്ക്കാൻ രണ്ടു സോളിഡ് സ്റ്റേറ്റ് റിക്കോർഡറുകളും ദൗത്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചു വർഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button