തിരുവനന്തപുരം● പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് കവിതാ പുരസ്‌കാരം. കവി പുനലൂര്‍ ബാലന്റെ സ്മരണയ്ക്കായി ജനകീയ കവിതാവേദി ഏർപ്പെടുത്തിയ പുനലൂർ ബാലൻ കവിതാ പുരസ്കാരത്തിനാണ് സുധാകരന്‍ അര്‍ഹനായത്. 1000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
2012 മുതൽ പുറത്തിറങ്ങിയ കവിതാ സമാഹാരങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. ഡോ. ജോർജ് ഓണക്കൂർ ചെയർമാനും ഡോ.സി. ഉണ്ണികൃഷ്ണൻ, ബാബു കുഴിമറ്റം, ബാബു പാക്കനാർ, കവിതാ വേദി പ്രസിഡന്റ് കെ.കെ. ബാബു, വൈസ് പ്രസിഡന്റ് ഡോ. ഷെർളി ശങ്കർ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണിയിച്ചത്.
Post Your Comments