ദുബായ്: പുതുവര്‍ഷം പുതുകാഴ്ചയൊരുക്കാനിരിക്കുകയാണ് ദുബായ് നഗരം. യാത്രക്കാര്‍ക്കിടയിലേക്ക് ഇലക്ട്രോണിക് ബസ്സുകളാണ് എത്താനിരിക്കുന്നത്. ദുബായ് സൗത്തില്‍ അടുത്ത വര്‍ഷത്തോടെ ഇലക്ട്രോണിക് ബസ്സുകള്‍ നിരത്തിലിറങ്ങും.
ദുബായ് സൗത്തില്‍ ഓസ്‌ട്രേലിയന്‍ പൊതുഗതാഗത കമ്പനിയായ ട്രാന്‍സിറ്റ് ഓസ്‌ട്രേലിയ ഗ്രൂപ്പ് (ടാഗ്) നിര്‍മ്മിച്ച പരിസ്ഥിതിസൗഹൃദ ബസ്സുകളാണ് നിരത്തിലിറങ്ങുന്നത്. ചാര്‍ജ് ചെയ്ത ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനുകളും കാര്‍ബണ്‍ പുക കുറവുമാണ് ഇതിന്റെ പ്രധാന പ്രത്യേകത.
ഒരു തവണ ചാര്‍ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് 300 മണിക്കൂര്‍ ബസിന് ഓടാന്‍ സാധിക്കുമെന്നാണ് പറയുന്നത്. ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് അറ്റകുറ്റപ്പണികള്‍ 80 ശതമാനം കുറവുമാണ്. 50 ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന രീതിയിലാണ് ബസ് നിര്‍മ്മിച്ചിരിക്കുന്നത്.
Post Your Comments