NewsIndia

ചോ രാമസ്വാമി അന്തരിച്ചു

ചെന്നൈ: രാഷ്ട്രീയ നിരീക്ഷകനും സംവിധായകനും തുഗ്ലക്ക് മാസികയുടെ സ്ഥാപകനും എഡിറ്ററുമായ ചോ രാമസ്വാമി(82) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നടന്‍, ഹാസ്യതാരം, നാടകകൃത്ത്, തിരക്കഥാകൃത്ത്, അഭിഭാഷകന്‍ എന്നീ മേഖലകളിലും പ്രശസ്‌തനായ ഒരു വ്യക്തിത്വമായിരുന്നു ചോ രാമസ്വാമി.

രാഷ്ട്രീയ ആക്ഷേപഹാസ്യ കുറിപ്പുകളിലൂടെ രാഷ്ട്രീയ നേതൃത്വത്തിന്റെ വിമർശിച്ച വ്യക്തിയായിരുന്നു ചോ രാമസ്വാമി . 89 സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button