ടെക്‌സാസ് : നടുറോഡിലെ കൂറ്റന്‍ ഗര്‍ത്തത്തില്‍ കാറുകള്‍ വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ടെക്‌സാസിലെ സാന്‍ അന്റാണിയോയിലാണ് സംഭവം. ഞായറാഴ്ച്ച രാത്രി 7.30നാണ് ഗര്‍ത്തം രൂപപ്പെട്ടത്. പൊടുന്നനെ രൂപപ്പെട്ട ഗര്‍ത്തതിന് 12 അടി താഴ്ച്ചയുണ്ടായിരുന്നു. ഇതില്‍ അകപ്പെട്ട കാറുകളിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാളാണ് മരിച്ചത്. മരിച്ചയാള്‍ പോലീസ് ഉദ്യോഗസ്ഥയാണ്. ജോലിസമയത്താണ് ഇവര്‍ അപകടത്തില്‍പെട്ടത്. മറ്റൊരാള്‍ അപകടത്തില്‍ പെട്ടെങ്കിലും രക്ഷപ്പെട്ടു.
സംഭവം നടന്നയുടനെ സ്ഥലത്തെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടത് മലിന ജലത്തില്‍ മുങ്ങി തലകീഴായി മറിഞ്ഞു കിടക്കുന്ന കാറാണ്. വലിയ ക്രെയിനുപയോഗിച്ചാണ് വാഹനങ്ങള്‍ ഒടുവില്‍ പുറത്തെടുത്തത്. പൊതു ഓടയുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന പ്രദേശത്താണ് ഗര്‍ത്തം രൂപപ്പെട്ടതെന്ന് സാന്‍ അന്റോണിയോ മേയര്‍ ഐവി ടെയ്‌ലര്‍ പറഞ്ഞു.
Post Your Comments