പാരിസ് : 16ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രവാചകനും ഫ്രഞ്ച് തത്വചിന്തകനുമായ മൈക്കല്‍ ഡി നോസ്‌ട്രെഡെം അഞ്ച് നൂറ്റാണ്ടിന് ഇപ്പുറമുള്ള കാര്യങ്ങള്‍ നിര്‍വ്വചിച്ചിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് അദ്ദേഹം നടത്തിയ പ്രവചനങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞിരുന്നു. അദ്ദേഹം ഇതുവരെ പ്രവചിച്ചത് വളരെ ശരിയായതിനാല്‍ ലോകം നോസ്ട്രാഡമസിന്റെ വാക്കുകളെ വിശ്വസിക്കാന്‍ തയ്യാറാകുകയാണ്.
2017ല്‍ അദ്ദേഹം ചില കാര്യങ്ങള്‍ സംഭവിക്കുമെന്ന് പ്രവചിച്ചിരുന്നു. ഇതുവരെ അദ്ദേഹം പ്രവചിച്ചവയില്‍ പലതും സത്യമായതിനാല്‍ 2017നെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രവചനങ്ങളും സത്യമാകുമോയെന്നറിയാന്‍ ലോകം തികഞ്ഞ ജിഞ്ജാസയാണ് പുലര്‍ത്തുന്നത്.
9/11 ലെ ഭീകരാക്രമണം, ഹിറ്റ്‌ലറിന്റെ ഉയര്‍ച്ച, ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായുള്ള തെരഞ്ഞെടുക്കല്‍ തുടങ്ങിയ നിരവധി സംഭവങ്ങള്‍ അദ്ദേഹം പ്രവചിച്ചിരുന്നു. 2017നെക്കുറിച്ച് നോസ്ട്രാഡമസ് നടത്തിയ പ്രവചനങ്ങളില്‍ ഏതൊക്കെ ശരിയാകുമെന്ന ജിഞ്ജാസയിലാണ് ലോകമിന്ന്.
ലോകത്തിലെ സാമ്പത്തിക അസമത്വം ഇല്ലാതാക്കാന്‍ ചൈന അടുത്ത വര്‍ഷം നിര്‍ണായകമായ നീക്കം നടത്തുമെന്ന് അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.
ഇതിന് പുറമെ അടുത്ത വര്‍ഷം ഇറ്റലി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്നും തൊഴിലില്ലായ്മ വര്‍ധിക്കുമെന്നും കടങ്ങള്‍ പെരുകി യൂറോസോണ്‍ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. അത് ഫലവത്താകാനുള്ള സൂചനകള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇറ്റിലിയില്‍ നടത്തിയ റഫറണ്ടത്തില്‍ പ്രധാനമന്ത്രി മറ്റിയോ റെന്‍സി രാജി വയ്ക്കാനൊരുങ്ങുന്നത് ഇതിന്റെ തുടക്കമാണെന്നാണ് ഈ പ്രവാചകന്റെ അനുയായികള്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള സൂപ്പര്‍ പവറായ അമേരിക്കയില്‍ വേണ്ട വിധത്തില്‍ ഭരണമില്ലാതായി പ്രശ്‌നങ്ങളുണ്ടാകുമെന്നും നോസ്ട്രാഡമസ് പ്രവചിച്ചിരുന്നു. ട്രംപ് പുതിയ പ്രസിഡന്റാകുന്നതോടെ 2017ല്‍ ഇതിനുള്ള സാധ്യത പെരുകുമെന്നുറപ്പാണ്.
2017ല്‍ റഷ്യയും ഉക്രയിനും തമ്മില്‍ താല്‍ക്കാലിക യുദ്ധവിരാമം ഉണ്ടാക്കുമെന്നും അതിനെ യുഎസ് എതിര്‍ക്കുമെന്നും എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ അനുകൂലിക്കുമെന്നുമാണ് മറ്റൊരു പ്രവചനം. ലാറ്റിനമേരിക്കയില്‍ ഗവണ്‍മെന്റുകള്‍ ഇടതുപക്ഷ നയങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ അടുത്ത വര്‍ഷം നിര്‍ബന്ധിതമാകുമെന്നും നോസ്ട്രാഡമസ് പ്രവചിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ അഭ്യന്തര യുദ്ധങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ആഗോളതാപനം ശക്തിപ്പെടുമെന്നും വിഭവങ്ങള്‍ കുറയുമെന്നുമാണ് മറ്റൊരു ഭീകരമായ പ്രവചനം. ജൈവയുദ്ധങ്ങളുണ്ടാകുമെന്നും ഭീകരവാദം ശക്തിപ്പെടുമെന്ന പ്രവചനവും ലോകത്തെ ഭയപ്പെടുത്തുന്നു.
Post Your Comments