
ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ നഗ്രോട്ടയിലെ സൈനിക താവളത്തില്‍ ഭീകരര്‍ എത്തിചേര്‍ന്നത് എങ്ങിനെയെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. സൈന്യത്തിന്റെ ആയുധശാലയ്ക്ക് പിന്നിലൂടെയാണ് ഭീകരര്‍ ആക്രമണത്തിനെത്തിയതെന്ന് സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും കടന്നുചെല്ലാവുന്ന രീതിയില്‍ ചെറിയ മതിലും കമ്പിവേലികളും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
നവംബര്‍ 29ന് ഉണ്ടായ ആക്രമണത്തില്‍ രണ്ടു ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. എട്ടുമണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ആക്രമണം നടത്തിയ മൂന്നു ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്തു. എന്നാല്‍ കനത്ത നാശം ഇന്ത്യന്‍ ഭാഗത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞതായാണ് ഭീകര സംഘടനകളുടെ അവകാശവാദം.
ഭീകര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്ന പാക് സൈന്യം നേരിട്ടല്ലാതെ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Post Your Comments